പുനലൂര്‍: വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് (സീഡ്) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. പുനലൂര്‍ നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി മധുകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. എന്‍.ഗോപകുമാര്‍ അധ്യക്ഷനായി. ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.വിനയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ റെനി ആന്റണി, ഗായത്രി, സീഡിന്റെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. പ്രമോദ്, മാതൃഭൂമിയുടെ പുനലൂര്‍ ലേഖകന്‍ ടി.രഞ്ജുലാല്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക എ.പി.ലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ മുറ്റത്ത് മിനി മധുകുമാര്‍ വൃക്ഷത്തൈ നട്ടു.