പരവൂര്‍: കാരുണ്യത്തിന് കാത്തിരിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഒരുപറ്റം വിദ്യാര്‍ഥികള്‍.
ഭൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ നിര്‍ദ്ധനരായ സതീര്‍ത്ഥ്യരെ സഹായിക്കാനുള്ള സീഡ്-സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച തുക സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയ നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗം കെ.എന്‍.ശ്രീദേവി അമ്മയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അശോകന്‍പിള്ളയും ചേര്‍ന്ന് സീഡ് സാന്ത്വനം പദ്ധതിവഴി സ്വരൂപിച്ച 10,000 രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടതിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്.
മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി, പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ഉപപ്രഥമാധ്യാപകന്‍ എം.എസ്.ഷാജി സ്വാഗതവും സീഡ് കണ്‍വീനര്‍ സമീര്‍ഖാന്‍ നന്ദിയും പറഞ്ഞു.