ജൈവവൈവിധ്യ പഠനത്തിനായി മാംഗ്രോവ് ഐലില്‍

Posted By : Seed SPOC, Alappuzha On 18th October 2013


   

 
ചാരുംമൂട്: കായംകുളം കായലിനോട് ചേര്‍ന്നുള്ള മാംഗ്രോവ് ഐലിലേക്ക് ചുനക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങള്‍ പഠനയാത്ര നടത്തി. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ മാംഗ്രോവ് ഐലിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി. 
 സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ജഫീഷിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. 
കേരളത്തില്‍ വളരുന്ന വിവിധതരം കണ്ടലുകളെക്കുറിച്ചും അവയുടെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ വൈ. നാസറുദ്ദീന്‍, കൃഷിവകുപ്പ് റിട്ട. എന്‍ജിനിയര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.