തൊടുപുഴ: 2012-13 വര്‍ഷത്തെ ജില്ലയിലെ മികച്ച പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠഹരിത വിദ്യാലയം, ഹരിതവിദ്യാലയ പുരസ്‌കാരങ്ങള്‍ ശനിയാഴ്ച 11ന് കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ വിതരണംചെയ്യും. മന്ത്രി പി.ജെ.ജോസഫ് സമ്മാനങ്ങള്‍ നല്‍കും. 'സമൂഹനന്മ വിദ്യാര്‍ഥികളിലൂടെ' എന്ന മുദ്രാവാക്യവുമായി 'മാതൃഭൂമി'യും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രകൃതിസംരക്ഷണത്തിന് വിദ്യാര്‍ഥികളുടെ കൂട്ടായ്മ എന്ന ആശയവുമായി മാതൃഭൂമി 2009ല്‍ തുടങ്ങിയതാണ് സീഡ് (സ്റ്റുഡന്റ്‌സ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്‌മെന്റ്) പദ്ധതി. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സ്വഭാവരൂപവത്കരണവും സമൂഹനന്മയും പ്രകൃതിസംരക്ഷണവുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. നന്മയുടെ ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനമെന്ന രീതിയിലാണ് 'സീഡ്' അവാര്‍ഡുകള്‍ നല്‍കുന്നത്.
വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് 25,000 രൂപ, രണ്ടാംസ്ഥാനം നേടുന്ന സ്‌കൂളിന് 15,000 രൂപ, മൂന്നാംസ്ഥാനക്കാര്‍ക്ക് 10,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകളും ഫലകവും പ്രശസ്തിപത്രവും നല്‍കും. ഓരോ വിദ്യാഭ്യാസ ജില്ലയിലും മികച്ച സീഡ് കോ-ഓര്‍ഡിനേറ്ററായ അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളുമുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ജെം ഓഫ് സീഡ് പുരസ്‌കാരവും നല്‍കുന്നു.
2012-13 വര്‍ഷത്തില്‍ സീഡ് പുരസ്‌കാരങ്ങള്‍ നേടിയവര്‍: (ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം) സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, തൊടുപുഴ. (ഹരിത വിദ്യാലയ പുരസ്‌കാരങ്ങള്‍) കട്ടപ്പന വിദ്യാഭ്യാസ ജില്ല: 1. ക്രിസ്തുരാജ ഹൈസ്‌കൂള്‍, വലിയതോവാള. 2. ഹോളി ക്യൂന്‍സ് യു.പി.എസ്, രാജകുമാരി. 3. സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്, കട്ടപ്പന. തൊടുപുഴ വിദ്യാഭ്യാസജില്ല: 1. സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, തൊടുപുഴ. 2. സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കലയന്താനി. 3. എസ്.എന്‍.എം.വി.എച്ച്.എസ്.എസ്. വണ്ണപ്പുറം. (പ്രത്യേക പുരസ്‌കാരം നേടിയവര്‍) കട്ടപ്പന വിദ്യാഭ്യാസ ജില്ല: 1. മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍, നരിയംപാറ. 2. സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്. ചീന്തലാര്‍. 3. സെന്റ് മരിയ ഗോറട്ടീസ് യു.പി.സ്‌കൂള്‍ പൂപ്പാറ. തൊടുപുഴ വിദ്യാഭ്യാസ ജില്ല: 1. വിമല പബ്ലിക് സ്‌കൂള്‍, തൊടുപുഴ. 2. സെന്റ് മേരീസ് എച്ച്.എസ്.എസ്, കാളിയാര്‍. 3. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, കരിമണ്ണൂര്‍. 4. എന്‍.എസ്.എസ്. എച്ച്.എസ്.എസ്. മണക്കാട്. 5. സെന്റ് മേരീസ് ഹൈസ്‌കൂള്‍, അറക്കുളം. (ജെം ഓഫ് സീഡ് പുരസ്‌കാരം നേടിയവര്‍) കട്ടപ്പന വിദ്യാഭ്യാസ ജില്ല: 1. മനീഷ ടി.മോഹന്‍, എം.എം. ഹൈസ്‌കൂള്‍, നരിയംപാറ. തൊടുപുഴ വിദ്യാഭ്യാസ ജില്ല: 1. വിഘ്‌നേഷ്‌രാജ്, സെന്റ് മേരീസ് ഹൈസ്‌കൂള്‍, അറക്കുളം.
(ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍) കട്ടപ്പന വിദ്യാഭ്യാസ ജില്ല: 1. ബീന ബാവഖാന്‍, സെന്റ് മരിയ ഗോറട്ടീസ് യു.പി.എസ്, പൂപ്പാറ. തൊടുപുഴ വിദ്യാഭ്യാസ ജില്ല: സിസ്റ്റര്‍ ലീന, സെന്റ് മേരീസ് ഹൈസ്‌കൂള്‍, അറക്കുളം.