നരിയമ്പാറ സ്‌കൂളില്‍ ലോക ഭക്ഷ്യദിനാചരണം

Posted By : idkadmin On 17th October 2013


 കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ലോക ഭക്ഷ്യദിനം ആചരിച്ചു. 

'ഭക്ഷണവും കുട്ടികളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണപിള്ള, മാനേജര്‍ ബി.ഉണ്ണിക്കൃഷ്ണന്‍ നായര്‍, സീഡ് റിപ്പോര്‍ട്ടര്‍ ആനന്ദ് ബാബു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭക്ഷണമേശയില്‍ ദരിദ്രര്‍ ഇല്ലാതാവുന്ന നല്ലനാളേയ്ക്കായി എല്ലാവരും യത്‌നിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. 

സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശ്രീദേവി, കെ.രാജലക്ഷ്മി, അനുജ ബേബി, അരുണ്‍കുമാര്‍ ദാസ് ബി, മഹേഷ്ചന്ദ്രന്‍, വിജയകുമാര്‍, സിനിമാ സംവിധായകന്‍ സിജു ഇളംകാട്, മനീഷ റ്റി. മോഹനന്‍, സ്‌കൂള്‍ ലീഡര്‍ വിനോദ് വി, അനുരാഗ് റ്റി. ശില്പ ജയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് വളണ്ടിയര്‍മാര്‍ ഭക്ഷ്യദിന സന്ദേശറാലിയും പ്രതിജ്ഞയും നടത്തി.