കാഞ്ഞിരപ്പള്ളി സിവില്‍സ്റ്റേഷനില്‍ പരിസ്ഥിതി സന്ദേശവുമായി ചുമര്‍ചിത്രരചന

Posted By : ktmadmin On 16th October 2013


കാഞ്ഞിരപ്പള്ളി: 'ശുദ്ധവായു, ജലം, ശുദ്ധമായ പരിസ്ഥിതി' എന്ന സന്ദേശവുമായി കാഞ്ഞിരപ്പള്ളി സിവില്‍സ്റ്റേഷന്റെ ചുമരില്‍ സീഡ് അംഗങ്ങളുടെ ചിത്രരചന.

കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചുമര്‍ ചിത്രരചന തടത്തുന്നത്. നാഷണല്‍ സര്‍വ്വീസ് സ്‌കീം, സിഡ് ക്ലബ്ബ് ഇവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സിവില്‍സ്റ്റേഷന്റെ ചുറ്റുമതില്‍ പൂര്‍ണ്ണമായും ചിത്രരചനയ്ക്കായി ഉപയോഗിക്കുമെന്ന് സീഡ്‌കോ-ഓര്‍ഡിനേറ്റര്‍ ജെ.പി. സെന്‍ പറഞ്ഞു. ജനങ്ങളില്‍ പാരിസ്ഥിതിക അവബോധമുണ്ടാക്കാനായി നടപ്പാക്കുന്ന ചുമര്‍ചിത്രരചനയ്ക്ക് ഡ്രോയിങ് അധ്യാപകരായ എന്‍.വി. ജോസഫ് ഒമേഗയും കെ.പി. സജിയുമാണ് നേതൃത്വം നല്‍കുന്നത്. സിവില്‍ സ്റ്റേഷന്‍ ചുമര്‍ വൃത്തിയാക്കാനായും വെള്ളയടിക്കാനുമായി ഒരാഴ്ച സമയം എടുത്തു.

ചിത്രരചന രണ്ടുദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ചുറ്റുമതിലിന്റെ ഒരുഭാഗത്ത് ഡിസംബര്‍ മാസത്തില്‍ ചിത്രരചന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജെ.പി. സെന്‍ പറഞ്ഞു. പൂര്‍ണ്ണമായും പെയിന്റില്‍ തീര്‍ക്കുന്ന ചിത്രത്തില്‍ മരങ്ങളും ശുദ്ധജലതടാകവും ഒക്കെയാണ് വിഷയം