കോലേലില്‍ പാടശേഖരത്ത് കുട്ടികളുടെ നെല്‍ക്കൃഷി

Posted By : Seed SPOC, Alappuzha On 10th October 2013



ചാരുംമൂട്: തരിശിട്ടിരുന്ന ഊരുകുന്ന് കോലേലില്‍ പാടശേഖരത്തില്‍ ചുനക്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ് നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും തുടങ്ങി. ഒന്നര ഏക്കര്‍ നിലത്തില്‍ നെല്‍ക്കൃഷിയും അമ്പത് സെന്റ് സ്ഥലത്ത് പച്ചക്കറിക്കൃഷിയുമാണ് സീഡ് ക്ലബ് ആരംഭിച്ചത്.
വലിയവീട്ടില്‍ അനിതഭവനില്‍ ഭാര്‍ഗവന്‍ നായര്‍, ഇല്ലത്ത് മനോജ് ഭവനില്‍ ആനന്ദകുമാരി എന്നിവരാണ് കൃഷിക്കാവശ്യമായ ഭൂമി നല്‍കിയത്. ചുനക്കര കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വിത്തുവിതച്ച് ആര്‍.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയിറക്ക് ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ബിനു, വാര്‍ഡംഗം എസ്.സുമാദേവി, പി.ടി.എ. പ്രസിഡന്റ് ജി.വിശ്വനാഥന്‍ നായര്‍, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍.മോഹനചന്ദ്രന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് കെ.ഷീലാമണി, ചുനക്കര തിരുവൈരൂര്‍ ക്ഷേത്രം ഭരണസമിതി സെക്രട്ടറി ഉദയകുമാര്‍ മഞ്ചുനാഥ ഇല്ലം, കൃഷി ഓഫീസര്‍ എ.എസ്. സംഗീത, കൃഷി അസിസ്റ്റന്റ് സുനു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ.ജഫീഷ്, അധ്യാപകരായ അദീല, ബേബി ശ്രീകല, അമൃത, ജോസി, റെജു, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.