സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തു വില്‍പ്പന

Posted By : idkadmin On 8th October 2013


 മുതലക്കോടം: ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുവാനുള്ള റെയ്ഡ് തുടരുമ്പോഴും മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന്റെ സമീപത്തും, പഴുക്കാക്കുളം ജംഗ്ഷനിലും ലഹരി വസ്തു വില്‍പ്പന വ്യാപകം. സ്‌കൂള്‍കുട്ടികളെ ലക്ഷ്യംവച്ചുള്ള ഇവയുടെ വില്‍പ്പന തടയണമെന്ന് മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്.എസിലെ സീഡ് ക്ലബ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയപ്പോള്‍ ടൗണില്‍ നിന്നുള്ള പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചുള്ള കടകളിലാണ് വില്‍പ്പന വ്യാപകമായത്. 

ലഹരിമരുന്ന്, പാന്‍മസാല എന്നിവയുടെ വില്‍പ്പന തടയുന്നതിനായി സീഡ് ക്ലബ്ബ്, സീഡ് പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൂള്‍ എക്‌സൈസ് ക്ലബ്ബ് (പ്രോജക്ട് കാന്‍ഡില്‍ ലൈറ്റ്), സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ ബോധവത്കരണ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ഗീവര്‍ഗീസ് കെ. സക്കറിയാസ് അറിയിച്ചു.