മുതുകുളം: മുതുകുളം കൊല്ലകല്‍ എസ്.എന്‍.വി. യു.പി.സ്കൂളില്‍ സീഡ് അംഗങ്ങളും സയന്‍സ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ "മുതുകുളത്തെ കാവുകള്‍ ഒരു പരിസ്ഥിതിപാഠം' പ്രോജക്ട് പൂര്‍ത്തിയായി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.ഹരീഷ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കാവുകളുടെ വിസ്തൃതി വളരെയധികം കുറഞ്ഞിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തി. ശേഷിക്കുന്ന കാവുകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ അധികാരികളുടെ മുന്പില് സമര്‍പ്പിക്കാനാണ് തീരുമാനം.