കടക്കരപ്പള്ളി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാലിന് മുത്തശ്ശി സങ്കല്പത്തില്‍ ആദരിച്ച് വിദ്യാര്‍ഥികള്‍ പ്രകൃതിസംരക്ഷണ സന്ദേശം നല്‍കി.കടക്കരപ്പള്ളി കൊട്ടാരം ഗവണ്‍മെന്റ് യു.പി.ജി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അരയാല്‍ മുത്തശ്ശിയെ ആദരിച്ചത്.പാട്ടത്തില്‍ രത്‌നാജ്ഞലിയില്‍ ഗോപിനാഥ കര്‍ത്തായുടെ വീട്ടുമുറ്റത്തെ അരയാലിനെയാണ് ആദരിച്ചത്. സ്കൂളില്‍നിന്ന് റാലിയായാണ് കുട്ടികള്‍ ആലിന്‍ചുവട്ടിലേക്കെത്തിയത്.ആദരിക്കലിനുശേഷം തിരുതേകാട് ടി.എം.പവിത്രന്‍ അരയാലിനെപ്പറ്റിയും പ്രകൃതിയില്‍ അരയാലിനുള്ള പ്രത്യേകതകളെക്കുറിച്ചും ക്ലാസ്സെടുത്തു. അറിവു പകര്‍ന്നു നല്‍കിയ ടി.എന്‍. പവിത്രന് സീഡ് അംഗങ്ങള്‍ എം.പി. വീരേന്ദ്രകുമാറിന്റെ "ഹൈമവതഭൂവില്‍' എന്ന പുസ്തകം സമ്മാനിച്ചു.ഹെഡ്മിസ്ട്രസ് എന്‍.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. കെ.വി. പ്രേംകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. മോളി, മാതൃഭൂമി പ്രതിനിധി കെ.അനില്‍കുമാര്‍ വാര്‍ഡ് അംഗം എം. ജ്യോതിമോള്‍, പ്രൊഫ. ഗോപാലകൃഷ്ണന്‍, ഷാജി കെ.തറയില്‍ പി.എന്‍. ധര്‍മ്മരാജ്, സി.പി. കര്‍ത്താ, ഗോപിനാഥകര്‍ത്താ, എസ്.എം.സി. വൈസ് ചെയര്‍മാന്‍ ലത, സീത, സുധ സീഡ് റിപ്പോര്‍ട്ടര്‍ അരുണിമ എസ്., ബി.ആര്‍.സി. പ്രതിനിധി സുജ, സീനിയര്‍ അസിസ്റ്റന്റ് എസ്. സുശീലന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. സ്കൂളില്‍നിന്ന് ആലിന്‍ചുവട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മദ്യത്തിനെതിരായ സന്ദേശങ്ങള്‍ കുട്ടികള്‍ വീടുകളില്‍ പ്രചരിപ്പിച്ചു.