കണ്ണൂര്‍: പരിസ്ഥിതിനാശത്തിനെതിരെ പേന വാളാക്കി കാവല്‍നില്‍ക്കാന്‍ കണ്ണൂര്‍ ജില്ലയിലെ 'സീഡ്'റിപ്പോര്‍ട്ടര്‍മാര്‍ ഒരുങ്ങി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളിലെ കുട്ടിറിപ്പോര്‍ട്ടര്‍മാര്‍ക്കായി പരിശീലനശില്പശാല നടന്നു. 40 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മാതൃഭൂമി കണ്ണൂര്‍ ഓഫീസില്‍ നടന്ന ശില്പശാല യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് ഉദ്ഘാടനംചെയ്തു. ന്യൂസ് എഡിറ്റര്‍ ഡോ. പി.കെ.രാജശേഖരന്‍ പ്രസംഗിച്ചു.
ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു നയിച്ച ശില്പശാലയില്‍ 'മാതൃഭൂമി' ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സി.കെ.വിജയന്‍, ക്യാമറാമാന്‍ എം.പ്രതീഷ്, ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സീഡ് റിപ്പോര്‍ട്ടര്‍മാരായ പി.വി.അബ്ദുള്ള മുഹമ്മദ്, അനുവിന്ദ എസ്.ഗണേഷ്ബാബു, ശിവപ്രിയ, സോന എസ്., നന്ദന ടി.ഒ., മുഹമ്മദ്‌സഹല്‍, സിറാജുദ്ദീന്‍, കീര്‍ത്തന പി.വി., അര്‍ജുന്‍ വിഘ്‌നേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ പി.കെ.ജയരാജ്, എക്‌സിക്യൂട്ടീവ് വി.വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.