ചൊക്ലി: പ്രകൃതിയെ പാഠശാലയാക്കാന്‍ ഒളവിലം രാമകൃഷ്ണാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആറളം വന്യജീവി സങ്കേതത്തിലെത്തി. മാതൃഭൂമി സീഡ് ക്ലബും പരിസ്ഥിതി ക്ലബും ചേര്‍ന്നുള്ള പ്രകൃതിപഠനക്യാമ്പിനാണ് സ്‌കൂളിലെ 33 വിദ്യാര്‍ഥികള്‍ ആറളത്തെത്തിയത്. 'പ്രകൃതിയോടിണങ്ങൂ' എന്ന മുദ്രാവാക്യവുമായെത്തിയ വിദ്യാര്‍ഥികള്‍ വീട്ടല്‍നിന്ന് കൊണ്ടുവന്ന വൃക്ഷത്തെകള്‍ വനത്തില്‍ നട്ടുപിടിപ്പിച്ചു.
അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.മധുസൂദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.ജി.ബാബു വിദ്യാര്‍ഥികളുമായി സംവദിച്ചു. ഉദ്യോഗസ്ഥരായ കെ.ശശികുമാര്‍, രഞ്ജിത്ത്, പി.മാര്‍ക്കോസ് എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പ് ലീഡര്‍ അഭിജിത്ത്, അധ്യാപകരായ പി.സാബു, സുജിത്ത്, സബിന്‍, ഷൈജു, രജിന, ശുഭ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.