വള്ളിക്കോട്-കോട്ടയം:രണ്ട് വൃക്കകളും തകര്‍ന്ന യുവാവിന് ചികിത്സാസഹായവുമായി മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍.വള്ളിക്കോട്- കോട്ടയം എന്‍.എസ്.എസ്.ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് വൃക്കരോഗിയായ അരുണ്‍രാജിനെ സഹായിക്കാന്‍ 1,0000 രൂപ സമാഹരിച്ചത്.
രണ്ടു വൃക്കകളും തകര്‍ന്ന അങ്ങാടിക്കല്‍ വടക്ക് അരുണ്‍ രാജിന്റെ (22)കദനകഥ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ബി.എസ്‌സി പഠനം പൂര്‍ത്തിയാക്കിയതാണ് അരുണ്‍രാജ്.
അഞ്ചുമാസംമുമ്പ് ഇദ്ദേഹത്തിന്റെ അച്ഛന്‍ രോഗം പിടിപ്പെട്ട് മരിച്ചു.
സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച തുക എന്‍.എസ്.എസ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക എസ്.ശ്രീദേവി അരുണ്‍ രാജിന്റെ അമ്മയ്ക്ക് കൈമാറി.