എഴുകോണ്‍: ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഉപയോഗമില്ലാതെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ശേഖരിക്കും.
പ്രകൃതിയെ മലിനമാക്കുന്ന ഇവ തരംതിരിച്ച് ചാക്കുകളിലാക്കിയാണ് ലവ് പ്ലാസ്റ്റിക്കിന്റെ ശേഖരണവിഭാഗത്തിലേക്ക് കൈമാറുന്നത്.
ചൊവ്വള്ളൂരിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററടങ്ങുന്ന സംഘം ഏറ്റുവാങ്ങി.സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.സുരേഷ്‌കുമാര്‍, അധ്യാപകരായ മിനി, സജിമോന്‍ പി., ഇ.ജെ.തോമസ്, ഷാജന്‍ ടി.കെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.