തേവലക്കര: അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സീഡിന്റെയും നേതൃത്വത്തില്‍ പെരുമാട്ടുമഠം പാടശേഖരത്തിലെ തരിശുപാടത്തില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
വിത്തുപാകലും നിലമൊരുക്കലുമെല്ലാം കുട്ടികള്‍തന്നെയാണ് ചെയ്തത്. ധനുയെന്ന നെല്ലിനമാണ് ഇക്കുറി തിരഞ്ഞെടുത്തത്. ഞാറുനടീല്‍ ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി.പി.സുധീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതുതായാരംഭിച്ച കൂണ്‍കൃഷി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിഷ്ണു വിജയന്‍ നിര്‍വ്വഹിച്ചു. പി.ടി. എ. പ്രസിഡന്റ് കെ.മോഹനകുട്ടന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈന സുമേഷ്, ഗ്രാമപ്പഞ്ചായത്തംഗം ഫാത്തിമ കുഞ്ഞ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത എം.ജോണ്‍, പ്രഥമാധ്യാപിക കെ.വിമലകുമാരി, കൃഷി ഓഫീസര്‍ ശരത് ചന്ദ്രകുമാര്‍, അധ്യാപകരായ പ്രശാന്തന്‍, ഉഷാറാണി, ടി.എസ്.വത്സലകുമാരി, വേണുഗോപാല്‍, പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.അനില്‍കുമാര്‍, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.കാര്‍ലോസ് എന്നിവര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ച്ചയായി നാലാംതവണയാണ് ഇവിടെ കൃഷിയിറക്കുന്നത്. കഴിഞ്ഞവര്‍ഷം അയ്യന്‍കോയിക്കല്‍ ക്ഷേത്രം വക പാടശേഖരത്തില്‍ ജയയെന്ന നെല്ലിനം കൃഷിയിറക്കി നൂറ് മേനി വിളവ് നേടിയിരുന്നു.