പുനലൂര്‍: വിഷമില്ലാത്ത പച്ചക്കറി ഉത്പാദന പദ്ധതിയുമായി പുനലൂര്‍ വാളക്കോട് എന്‍.എസ്.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്നാണ് പച്ചക്കറിക്കൃഷി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം പുനലൂര്‍ നഗരസഭാ ഉപാധ്യക്ഷന്‍ എസ്.ബിജു നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്.സജീവ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ആര്‍.ശോഭനാമണി, പി.ടി.എ. വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.മനോജ് കൃഷ്ണന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എ.ആര്‍.പ്രേംരാജ്, പി.ആര്‍.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടത്തുന്ന പദ്ധതിയാണ് സീഡ് അഥവാ സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ്. സീഡ് പദ്ധതിയുടെ ഭാഗമായി നിരവധി വിദ്യാലയങ്ങളില്‍ പച്ചക്കറിക്കൃഷി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.