പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍

Posted By : klmadmin On 2nd October 2013


 പത്തനാപുരം:പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് മാലിന്യശേഖരവുമായി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍. പത്തനാപുരം മാലൂര്‍ എം.ടി.ഡി.എം. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ പരിസരത്തുനിന്നും സമീപപ്രദേശങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം പെറുക്കിക്കൂട്ടുന്നത്.വലിച്ചെറിയുന്ന കുപ്പികള്‍, ഗൃഹോപകരണങ്ങള്‍, കവറുകള്‍ എന്നിവ പ്രത്യേകമായി സ്‌കൂളില്‍ സൂക്ഷിക്കുന്നു. പുനരുപയോഗം ചെയ്യാവുന്നവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചാണ് വച്ചിരിക്കുന്നത്.
വില്‍ക്കാന്‍ കഴിയാത്തവ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നശിപ്പിക്കാനും പദ്ധതിയുണ്ട്.കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളില്‍ തിരഞ്ഞ് പരമാവധി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രകൃതിസംരക്ഷണ പരിപാടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അധ്യയനം ഇല്ലാത്ത സമയങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
സ്‌കൂള്‍ സീഡ് കോ- ഓര്‍ഡിനേറ്റര്‍ വി.ജി.സിനിയാണ് പ്ലാസ്റ്റിക്കിനെതിരെയുള്ള സ്‌കൂളിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്.