ആലപ്പുഴ: മാതൃഭൂമി സീഡ് ലൗപ്ലാസ്റ്റിക് പദ്ധതിയുടെ അഞ്ചാം ഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച രണ്ടിന് പുന്നപ്ര യു.പി.എസില്‍ നടക്കും.
ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മാതൃകാ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള വിളംബര ജാഥ പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡിന്റെ അതിര്‍ത്തികളിലൂടെ സഞ്ചരിക്കും.