'പരിസ്ഥിതിബോധം വളര്‍ത്തുന്ന സീഡ് എല്ലാ സ്‌കൂളുകളിലും വേണം'

Posted By : knradmin On 21st September 2013


 മട്ടന്നൂര്‍: പരിസ്ഥിതിസംരക്ഷണമടക്കമുള്ള കാര്യങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മാതൃഭൂമി സീഡ് വിദ്യാലയങ്ങള്‍തോറും വേണമെന്ന് കില ഫാക്കല്‍റ്റിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ എം.വിജയകുമാര്‍ പറഞ്ഞു.

കീഴല്ലൂര്‍ യു.പി.സ്‌കൂളില്‍ സീഡ് ഔഷധത്തോട്ട നിര്‍മാണോദ്ഘാടനപരിപാടിയില്‍ 'ജലസംരക്ഷണവും പരിസ്ഥിതി'യും എന്നവിഷയത്തില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് സി.കെ.രാഘവന്‍ അധ്യക്ഷനായി. ഔഷധത്തോട്ടനിര്‍മാണത്തിന് വിജയകുമാര്‍ തുടക്കംകുറിച്ചുപ്രഥമാധ്യാപിക പി.വി.രതീദേവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.ഐ.രമേശന്‍, പി.പി.സുരേശന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സീഡ് ക്ലബ് തയ്യാറാക്കിയ 'ഹരിതാഭ' എന്ന കൈയെഴുത്തുമാഗസിന്‍ വിജയകുമാര്‍ പ്രകാശനംചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ഷൈമ ചന്ദ്രോത്ത് സ്വാഗതവും സീഡ് റിപ്പോര്‍ട്ടര്‍ ശിശിര മോഹന്‍ നന്ദിയും പറഞ്ഞു.