ഈസ്റ്റ് കതിരൂര്‍ യു.പി.സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 21st September 2013


 പാട്യം:സീഡ് പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് കതിരൂര്‍ യു.പി.സ്‌കൂളില്‍ വാഴകൃഷിയും കപ്പകൃഷിയും ആരംഭിച്ചു. പി.ടി.എ. പ്രസിഡന്റ് സി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.ശ്രീജ അധ്യക്ഷത വഹിച്ചു.

പാട്യം കൃഷിഭവന്‍ അസിസ്റ്റന്റ് രാജന്‍ കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്തു. സ്‌കൂള്‍ പച്ചക്കറിത്തോട്ടം തുടങ്ങാനും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി ജൈവ കൃഷിയിലൂടെ കണ്ടെത്താനും യങ് ഫാര്‍മേഴ്‌സ് ക്ലബ്ബിന് രൂപം നല്‍കി. 
  സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മജീദ് പരിപാടികള്‍ വിശദീകരിച്ചു. 
    എ.പി.സുരേന്ദ്രന്‍, എന്‍.കെ.വത്സന്‍, സി.എസ്.ധര്‍മേഷ്, ഹരിതനിധി കണ്‍വീനര്‍ കെ.റീജ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ടി.കെ.രാജീവന്‍ സ്വാഗതം പറഞ്ഞു.