കൊല്ലം:മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള സീഡ് റിപ്പോര്‍ട്ടര്‍മാരുടെ ശില്പശാല 25, 26, 27 തീയതികളില്‍ നടക്കും.
25 ന് പുനലൂര്‍ വിദ്യാഭ്യാസജില്ലാ ശില്പശാല പുനലൂര്‍ എന്‍.എസ്.എസ്.ഹാളിലും 26 ന് കൊല്ലം വിദ്യാഭ്യാസജില്ലാ ശില്പശാല രാമന്‍കുളങ്ങര മാതൃഭൂമി ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും 27 ന് കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ ശില്പശാല ചന്തമുക്ക് എന്‍.എസ്.എസ്.ഓഡിറ്റോറിയത്തിലും നടക്കും. രാവിലെ ഒമ്പതുമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30 മുതല്‍ 12 വരെയാണ് ക്ലാസ്.
പരിസ്ഥിതിപ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം.
വിദ്യാര്‍ഥികളെ പരിസ്ഥിതിസംരക്ഷണത്തിന് പ്രാപ്തരാക്കുന്നതിനൊപ്പം അവര്‍
നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക എന്നതാണ് സീഡ് റിപ്പോര്‍ട്ടറുടെ പ്രധാന കര്‍ത്തവ്യം.
ഓരോ സ്‌കൂളിലെയും സീഡ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കുന്ന പരിസ്ഥിതിവാര്‍ത്തകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ സീഡ് വെബ്‌സൈറ്റിലും മാതൃഭൂമി ദിനപ്പത്രത്തിലും ന്യൂസ് ചാനലിലും ഉള്‍പ്പെടുത്തും.
പരിശീലനത്തിന് ഫോട്ടോ ഉള്‍പ്പെടെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 9809149316, 8281150660.