മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സീഡ് പോലീസ്

Posted By : tcradmin On 12th July 2013


 ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പോലീസ് എക്‌സൈസ് വകുപ്പുമായി സഹകരിച്ച് മദ്യം, മയക്കമരുന്ന് ഉപയോഗങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തി. സിഡ് വിദ്യാര്‍ത്ഥികള്‍ക്ക് ലഘുലേഖ നല്‍കികൊണ്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബസ്സ് സ്റ്റാന്‍ഡ്, കടകള്‍, ഓട്ടോ സ്റ്റാന്‍ഡ്തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ ബോധവത്കരണം നടത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസേഴ്‌സായ സാബു മാര്‍ക്കോസ്, എം.കെ. ഗോപി, സീഡ് അംഗങ്ങളായ സുദേവ് പി.എസ്, ആതിര ശിവദാസ്, ജിബിഷ കെ.ജെ., സ്വാതി കൃഷ്ണ, ശ്രീലക്ഷ്മി, അശ്വതി, വിഷ്ണു എം, കിരണ്‍ സുരേഷ്, അഡ്‌ലി ആന്‍ മരിയ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി