മട്ടന്നൂര്‍ :പാരിസ്ഥിതികപ്രശ്‌നങ്ങള്‍ നേരിടുന്നതിന് മാതൃഭൂമി 'സീഡി'ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ എം.വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
മട്ടന്നൂര്‍ തെരൂര്‍ യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ഔഷധത്തോട്ട നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ 'ജലസംരക്ഷണവും പരിസ്ഥിതി'യും എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി.പി.സജീവ്കുമാര്‍ അധ്യക്ഷനായി.പരിപാടി പ്രഥമാധ്യാപിക ആര്‍.കെ.സുലോചന ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ഔഷധത്തോട്ടനിര്‍മാണോദ്ഘാടനം കൂവളത്തൈ നട്ടുപിടിപ്പിച്ച് എം.വിജയകുമാര്‍ നിര്‍വഹിച്ചു.
എന്‍.കെ.ഗീതാകുമാരി, കെ.വനജ എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.വാസന്തി സ്വാഗതവും സീഡ് റിപ്പോര്‍ട്ടര്‍ എന്‍.പി.ഫവാസ് നന്ദിയും പറഞ്ഞു.