ശ്രീകണ്ഠപുരം: മാതൃഭൂമി സീഡ് പദ്ധതിയിലൂടെ നെടുങ്ങോം ഗ്രാമം പച്ചക്കറി സ്വയം പര്യാപ്തമാകാന്‍ ഒരുങ്ങുന്നു. ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട നെടുങ്ങോം ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും പച്ചക്കറികൃഷി ആരംഭിക്കാന്‍ നേതൃത്വം നല്കുന്നത് നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബാണ്.
സീഡ് ക്ലബിന്റെ ഉദ്യമത്തിന് പിന്തുണയുമായി ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍, സ്‌കൂള്‍ പി.ടി.എ., സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുമുണ്ട്.
ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ പ്രഥമാധ്യാപകന്‍ വി.മോഹനന്‍, പ്രിന്‍സിപ്പല്‍ ഇ.കുഞ്ഞികൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.രാഘവന്‍ പരിപ്പായി, പി.ടി.എ. പ്രസിഡന്റ് വി.സി. രവീന്ദ്രന്‍, വി.എന്‍.ജിനു, ജോസ് ചിറയില്‍, പി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: മിനി വര്‍ഗീസ് (ചെയ.), വി.സി.രവീന്ദ്രന്‍ (വൈ.ചെയ.), കെ.രാഘവന്‍ (കണ്‍.), പുഷ്പ ഭാസ്‌കരന്‍ (ജോ.കണ്‍).