അവറോത്ത് ജി.എം.എസ്സില്‍ മണ്‍സൂണ്‍ സീസണ്‍ വാച്ചും

Posted By : knradmin On 10th September 2013


 മയ്യഴി: ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്‌കൂളില്‍ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച അധ്യാപകദിനാചരണ പരിപാടികള്‍ വേറിട്ടതായി. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ബ്ലോഗില്‍ മാതൃഭൂമി സീഡ് മണ്‍സൂണ്‍ സീസണ്‍ വാച്ച് എഡിഷന്‍ തുടങ്ങി. 

മഴയെ, പ്രകൃതിയെ, ജീവനെ അറിയുക എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങളാണ് ബ്ലോക്ക് എഡിഷനിലുള്ളത്. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ് ബാബു ബ്ലോഗ് ഉദ്ഘാടനം ചെയ്തു. 
പ്രഥമാധ്യാപകന്‍ എം.മുസ്തഫ അധ്യക്ഷത വഹിച്ചു. വീട്ടുവളപ്പിലെ ഔഷധത്തോട്ടവും ആരോഗ്യവും എന്ന വിഷയത്തില്‍ രാജീവ്ഗാന്ധി ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഡോ. വി.കെ.തമ്പാന്‍ ക്ലാസ് നയിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സജിത, മാതൃഭൂമി ലേഖകന്‍ എന്‍.വി.അജയകുമാര്‍, ടി.പി.ഷൈജിത്ത്, ജെയിംസ്, സി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 
ഗുരുവന്ദനമൊരുക്കി സീഡംഗങ്ങള്‍ അധ്യാപകരെ ആദരിച്ചു. എം.മുസ്തഫ രചിച്ച ഗുരുവന്ദനം എന്ന ഗാനമാണ് സീഡ് പ്രസിഡന്റ് അഭിനന്ദ് പ്രേമിന്റെ നേതൃത്വത്തില്‍ കൂട്ടുകാര്‍ ഗാനാഞ്ജലിയായി ഒരുക്കിയത്. മുഴുവന്‍ അധ്യാപകരെയും ആദരിക്കുന്നതിനായി 'ഗുരുവിന് ഒരു പൂ' എന്ന പരിപാടിയും വിദ്യാര്‍ഥികള്‍ ഒരുക്കി. 
പരിപാടികള്‍ക്ക് അപര്‍ണ, ആകാശ് ഹരീന്ദ്രര്‍, കാവ്യ ഉണ്ണികൃഷ്ണന്‍, അന്‍ഷിത, സഹദ്, മിസ്ബാഹ്, സ്വാതി, അഭിഷ സന്തോഷ്, അഭിജിത്ത്, അതുല്‍ ജനാര്‍ദനന്‍, നിഹാല്‍ , അഞ്ജന ഗണേശന്‍, ഹുസ്സന്‍ അബ്ബാസ്, ശ്രീപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. 
സ്‌കൂള്‍ പി.ടി.എ. അംഗം അഡ്വ. അബ്ദുള്‍ റഹിം പി.പി. പ്രഭാഷണം നടത്തി. എം.മുസ്തഫ അധ്യക്ഷത വഹിച്ചു.