തെങ്ങുകയറി നാളികേര ദിനാചരണം

Posted By : knradmin On 10th September 2013


  മയ്യഴി:തെങ്ങിനെയും തേങ്ങയെയും അറിഞ്ഞ് നാളികേരദിനാചരണം. ഈസ്റ്റ് പള്ളൂര്‍ അവറോത്ത് മിഡില്‍ സ്‌കൂളില്‍ സീഡ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. 

തെങ്ങുകയറ്റത്തൊഴിലാളിയും കര്‍ഷകനും, സ്‌കൂള്‍ പി.ടി.എ. പ്രവര്‍ത്തകസമിതി അംഗവുമായ സുരേന്ദ്രന്‍ വള്ളിക്കാട് ഉദ്ഘാടനം ചെയ്തു. തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും തെങ്ങില്‍ കയറി. പ്രഥമാധ്യാപകന്‍ എം.മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ലീഡര്‍ അഭിനന്ദ് പ്രേമന്‍ അധ്യക്ഷത വഹിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ അങ്കിത പ്രേം, സെക്രട്ടറി പി.ആകാശ്, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സജിത, ടി.പി.ഷൈജിത്ത്, കെ.കെ.മനീഷ്, ടി.എം.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. തെങ്ങും തേങ്ങയും വീടും പകര്‍ത്തി കുട്ടികള്‍ വര്‍ണ ക്കൊയ്ത്ത് അവതരിപ്പിച്ചു. സീഡ് ക്ലബ്ബംഗങ്ങളായ അതുല്‍, സ്‌നിവ്യ സുരേന്ദ്രന്‍, തേജ മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി. 
 പന്തക്കല്‍ ശ്രീഭാവി പബ്ലിക് സ്‌കൂള്‍ സീഡ് ക്ലബ്ബും നാളികേരദിനം ആചരിച്ചു. എസ്.ശ്രുതി, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രീത ഹരീന്ദ്രന്‍, അദൈ്വത്, സിഗേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. 
ന്യുട്രീഷ്യന്‍ വാരാചരണ പരിപാടികളും സംഘടിപ്പിച്ചു. കറ്റാര്‍വാഴ, അമിനോ ആസിഡ്, തേനീച്ചയുടെ ഉത്പന്നങ്ങളായ തേന്‍, പൂമ്പൊടി, വാക്‌സ് എന്നിവയെക്കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. എം.സുഗതന്‍ ക്ലാസെടുത്തു. കെ.രാഗി, പ്രീത ഹരീന്ദ്രന്‍, പ്രഥമാധ്യാപിക റീത്ത മനോജ്, സീഡ് ക്ലബ് അംഗങ്ങളായ ടി.എം.ഇന്ദുലേഖ, ചന്ദന എന്നിവര്‍ പ്രസംഗിച്ചു.