അടൂര്‍:'ഈ അമ്മയെയും മക്കളെയും തെരുവിലിറക്കാതെ സംരക്ഷിക്കാന്‍ അങ്ങ് മുന്‍കൈയെടുക്കണം'. പറക്കോട് പി.ജി.എം. ബോയ്സ് സ്കൂളിലെ കുട്ടികള്‍ ഹൃദയവേദനയോടെ എഴുതിയ കത്ത് എം.എല്‍.എ. ചിറ്റയം ഗോപകുമാറിന് നല്കി.ഫയര്‍ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്വന്തം കിടപ്പിടം നഷ്ടപ്പെട്ട് തെരുവിലേക്ക് പോകേണ്ടി വരുന്ന പന്നിവിഴ ചന്ദനാ ഭവനത്തില്‍ ശ്യാമളയുടെ വീട്ടിലേക്ക് ഓണവിഭവങ്ങളുമായി എത്തിയതാണ് സ്കൂളിലെ സീഡ് ക്ലബ് പ്രവര്‍ത്തകര്‍. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., സീഡ് ക്ലബ് കോ -ഓര്‍ഡിനേറ്റര്‍ ജി.മനോജ്, സീഡ് ക്ലബ് യൂണിറ്റ് പ്രസിഡന്റ് എം.എച്ച്.ഗിരീഷ്, സെക്രട്ടറി വികാസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പന്നിവിഴയിലുള്ള ഇവരുടെ താമസസ്ഥലത്ത് എത്തിയത്.