എഴുകോണ്‍: ഇരുമ്പനങ്ങാട് എ.ഇ.പി.എം. ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റ് തുടങ്ങി. കൃഷിവകുപ്പിന്റെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ വിത്തിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയാണ് പദ്ധതി തുടങ്ങിയത്.
പി.ടി.എ. പ്രസിഡന്റ് ജി. സുനില്‍കുമാറില്‍നിന്ന് വിദ്യാര്‍ഥി പ്രതിനിധി ആതിര വിത്ത് പാക്കറ്റുകള്‍ ഏറ്റുവാങ്ങി. സീനിയര്‍ അസിസ്റ്റന്റ് അന്നമ്മ ഉമ്മന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി. രാജശേഖരന് നായര്‍, വി. മനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്കുളില്‍ പൂന്തോട്ടനിര്‍മാണവും തുടങ്ങി.