മൈനാഗപ്പള്ളി മിലാദെ ഷെരീഫില്‍ പുത്തന്‍കൂട്ടുകാര്‍ക്ക് സീഡ് പദ്ധതി വിശദീകരണം

Posted By : klmadmin On 8th September 2013


 മൈനാഗപ്പള്ളി: മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിലെ പുതിയ അംഗങ്ങള്‍ക്കുള്ള സീഡ് പദ്ധതി വിശദീകരണം സംഘടിപ്പിച്ചു.
സ്‌കൂള്‍ പ്രഥമാധ്യാപിക എസ്. ലളിത പരിപാടി ഉദ്ഘാടനം ചെയ്തു. സീഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഷഫീക്ക് കുട്ടികള്‍ക്കായി ക്ലാസ് നയിച്ചു.
ശാസ്താംകോട്ട തടാകം നേരിടുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന പഠന റിപ്പോര്‍ട്ട് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങുകയാണ്. ഇതിന് നേതൃത്വം നല്‍കിയ സ്‌കൂള്‍ സീഡ് റിപ്പോര്‍ട്ടര്‍ കൂടിയായ ആദിത്യനെയും സംഘത്തേയും ചടങ്ങില്‍ അഭിനന്ദിച്ചു.
പരിപാടിക്ക് സീഡ് കോ- ഓര്‍ഡിനേറ്റര്‍ ജയപ്രകാശ്, കെ.ആര്‍.ബീന, കൊല്ലം വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. മൈനാഗപ്പള്ളി: മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിലെ പുതിയ അംഗങ്ങള്‍ക്കുള്ള സീഡ് പദ്ധതി വിശദീകരണം സംഘടിപ്പിച്ചു.