കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് വട്ടമലയ്ക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്. തുടര്‍ച്ചയായി രണ്ടാംതവണയാണ് വെള്ളയാംകുടി സ്കൂളിലേക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് എത്തുന്നത്. കഴിഞ്ഞവര്‍ഷം സാബു കുര്യനാണ് സെന്റ് ജെറോംസിലേക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് എത്തിച്ചത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്കൂളിന് നേടിക്കൊടുത്ത മികവാണ് ഫാ. തോമസ് വട്ടമലയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ സെന്റ് ജെറോംസ് മികച്ച വിജയം കൈവരിച്ചിരുന്നു. 1998ല്‍ അധ്യാപക ജീവിതം തുടങ്ങിയ ഫാ. തോമസ് വട്ടമല കോതമംഗലം, നാടുകാണി, കല്ലാനിക്കല്, മാങ്കുളം, വാഴത്തോപ്പ്, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും ഇരട്ടയാര്‍ എച്ച്.എസ്.എസ്.എസ്സില്‍ പ്രിന്‍സിപ്പിലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സെന്റ് ജെറോംസ് എച്ച്.എസ്.എസ്സിലെ ' മാതൃഭൂമി സീഡ് ' പദ്ധതിയുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായ ഫാ. തോമസ് വട്ടമല തൊവരയാര്‍ ഇന്‍ഫന്റ് ജീസസ് പള്ളി വികാരി കൂടിയാണ്.