ചെമ്മണ്ണാര്‍ സ്‌കൂളില്‍ സീഡ്ക്ലബ് അങ്കണത്തോട്ടം പദ്ധതി തുടങ്ങി

Posted By : idkadmin On 4th September 2013


ചെമ്മണ്ണാര്‍: 'സമൂഹനന്മയും കാര്‍ഷികസംസ്‌കാരവും കുട്ടികളിലൂടെ' എന്ന സന്ദേശമുയര്‍ത്തി മാതൃഭൂമി സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 50 സെന്റ് സ്ഥലത്ത് പച്ചക്കറികൃഷി തുടങ്ങി. അങ്കണത്തോട്ടമെന്നപേരില്‍ പയര്‍, പാവല്‍, കോവല്‍, ചീര, വഴുതന, കൂര്‍ക്ക തുടങ്ങി ഇരുപതോളം ഇനം പച്ചക്കറികളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ കൃഷിചെയ്തത്. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് പാട്ടത്തെക്കുഴി, ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണ്‍, അദ്ധ്യാപകരായ മിനിമോള്‍ അഗസ്റ്റിന്‍, സോജന്‍ ജോസഫ്, ബിനോ ഫിലിപ്പ്, വിദ്യാര്‍ഥി പ്രതിനിധി ക്രിസ്തുരാജ് ഹൃദയരാജ് എന്നിവര്‍ പച്ചക്കറി കൃഷി പദ്ധതിക്ക് നേതൃത്വംനല്‍കി