ആലപ്പുഴ: തണല്‍മരങ്ങള്‍ വെട്ടി ദേശാടനക്കിളികളെ കൊന്നതില്‍ ജില്ലയിലെങ്ങും വിദ്യാര്‍ഥി പ്രതിഷേധം. ആലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളംബരം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബുകളാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്.
ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നഗരത്തിന് വേറിട്ട കാഴ്ചയായി. റീത്ത് ഉയര്‍ത്തിപ്പിടിച്ച്, വിലാപവാദ്യം മുഴക്കി, പക്ഷികളെ കൂട്ടക്കൊല ചെയ്തതിന്റെ ചിത്രങ്ങളും ഉയര്‍ത്തി, കറുത്ത റിബണ്‍കൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
എസ്.ഡി.വി.സ്കൂളില്‍നിന്ന് ആരംഭിച്ച വിലാപയാത്ര കനാല്‍ക്കരയില്‍ പക്ഷികളുടെ കൂട്ടമരണം നടന്ന പാലമരച്ചുവട്ടില്‍ സമാപിച്ചു. അവിടെ വിദ്യാര്‍ഥികള്‍ റീത്ത് വച്ചു. സെന്റ് ജോസഫ്‌സ് കോളജ് അധ്യാപകരും സ്ഥലത്തെത്തിയിരുന്നു.
എസ്.ഡി.വി. സ്കൂള്‍ എച്ച്.എം.സലിലകുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഉഷ ജി.കൈമള്‍, അധ്യാപകരായ കെ.ലേഖ, സിജി ശിവന്‍ എന്നിവര്‍ നേതൃത്വം നല്കി.
ചെങ്ങന്നൂര്‍: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലെ കുട്ടികള്‍ കറുത്ത തുണി കൊണ്ട് വായ് മൂടി പ്രകടനം നടത്തി.
ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ഹെഡ്മിസ്ട്രസ് എം.സി. അംബികാകുമാരി, ജി.കൃഷ്ണകുമാര്‍, കെ.സുരേഷ്, ഡി.സജീവ് കുമാര്‍, ശോഭനാദേവി, സുമിത്ര, ജയശ്രീ, സീഡ് കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.സ്കൂളില്‍ പ്രത്യേക അസംബ്ലി കൂടിയും പ്രതിഷേധം രേഖപ്പെടുത്തി.
ഹരിപ്പാട്: മേഖലയില്‍ കരിങ്കൊടിയും പ്ലക്കാര്‍ഡുമുയര്‍ത്തിയായിരുന്നു പ്രതിഷേധം. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്ബ്, സയന്‍സ്ക്ലബ്ബ്, എന്‍.എസ്.എസ്. യൂണിറ്റ് എന്നിവ പ്രതിഷേധ പ്രകടനം നടത്തി. സ്കൂള്‍ മുറ്റത്ത് ചേര്‍ന്ന യോഗം പ്രിന്‍സിപ്പല്‍ ബി. രമേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രാജലക്ഷ്മി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സലില്‍കുമാര്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ കെ.ബി.ഹരികുമാര്‍, സയന്‍സ്ക്ലബ്ബ് കണ്‍വീനര്‍ സി.ജി. സന്തോഷ്, വിദ്യാര്‍ഥി പ്രതിനിധികളായ വൈശാഖ്, സന്‍സില്‍, വിനീത് എന്നിവര്‍ പ്രസംഗിച്ചു.
നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസ്സ്.വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധ യോഗം ചേര്‍ന്നു. ഹെഡ്മിസ്ട്രസ് കെ.എന്‍.രഞ്ജന അധ്യക്ഷത വഹിച്ചു. വീയപുരം ഗവ.ഹൈസ്കൂള്‍, ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബുകളും സംഭവത്തില്‍ പ്രതിഷേധിച്ചു. പക്ഷികളെ കൊന്നൊടുക്കിയതില്‍ മുതുകുളം തെക്ക് കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി. സ്കൂള്‍ സീഡ് അംഗങ്ങള്‍ മരമുത്തശ്ശിക്ക് സംരക്ഷണവലയം തീര്‍ത്താണ് പ്രതിഷേധിച്ചത്.സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.ആര്‍. രവിരാജും സ്റ്റാഫ് സെക്രട്ടറി ടി.ആര്‍. ജ്യോതിപ്രഭയും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
പക്ഷിവേട്ടയെ്ക്കതിരെ നടപടി വേണം
ചാരുംമൂട്: ആലപ്പുഴയില്‍ നടന്ന പക്ഷിവേട്ടയെ്ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.കെ.സോമശേഖരന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.