ഈരാറ്റുപേട്ട: ലോക നാളികേരദിനത്തില്‍ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കേരപ്രദര്‍ശനം തെങ്ങിന്റെ വിവിധ ഉപയോഗം പുതുതലമുറയ്ക്ക് ബോദ്ധ്യപ്പെടുത്തി. വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിവിധ മത്സരങ്ങളും നടന്നു. എടത്വാ സ്വദേശി ജോണ്‍ബേബി കേരഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. മത്സരവിജയികള്‍ക്ക് സമ്മാനമായി തെങ്ങിന്‍തൈകള്‍ നല്‍കി. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും സ്‌കൂള്‍ പി.ടിഎ. പ്രസിഡന്റുമായ സുഹ്‌റാ അബ്ദുല്‍ഖാദര്‍ തേങ്ങപൊതിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി.എം.സിറാജ്, അംഗങ്ങളായ അഡ്വ. വി.പി. നാസര്‍,അന്‍വര്‍ അലിയാര്‍ പ്രിന്‍സിപ്പല്‍ രമണി ടി.ജി., ഹെഡ്മിസ്ട്രസ് ഗീത ആര്‍., പി.ടി.എ. പ്രസിഡന്റ് സുഹുറാ അബ്ദുല്‍ഖാദര്‍, അധ്യാപക പ്രതിനിധി എം. എഫ്.അബ്ദുല്‍ഖാദര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ലൈസല്‍, പി.ജി.ജയന്‍, മാഹീന്‍ സി.എച്ച്., അന്‍സാര്‍അലി, അമ്പിളി ബി.നായര്‍, സ്‌കൂള്‍ ലീഡര്‍ പി.എം.അയിഷാബീവി എന്നിവര്‍ പ്രസംഗിച്ചു