തീറ്റമത്സരത്തിനെതിരെ മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്

Posted By : tcradmin On 3rd September 2013


ഇരിങ്ങാലക്കുട: ഓണക്കാലത്ത് പല സംഘടനകളും നടത്തിവരാറുള്ള തീറ്റമത്സരങ്ങള്‍ക്കെതിരെ സീഡ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക, ഭക്ഷ്യവകുപ്പ് മന്ത്രിമാര്‍ക്കും കത്തയച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് കത്തുകളയച്ചത്.

അമിതഭക്ഷണം രോഗം ക്ഷണിച്ചുവരുത്തലാണ്. ഓണക്കാലത്ത് നടത്താറുള്ള തീറ്റമത്സരം നിരോധിക്കുകയും ഇതിനെതിരെ ബോധവല്‍ക്കരിക്കുകയും ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, നൂറിന്റിയ, ആതിര ശിവദാസ്, ഗായത്രി, മനീഷ്, രാമനാഥന്‍, സാവന്‍, പ്രിന്‍സ്, വിഷ്ണു എം. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.