തൃശ്ശൂര്‍:പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. 'ഔഷധസസ്യ പ്രദര്‍ശനവും നക്ഷത്രവനവും' നടത്തി. 27 നക്ഷത്രങ്ങളുടെയും അവയുടെ മരങ്ങളുടെയും ചിത്രങ്ങള്‍, നൂറില്‍പ്പരം ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രനാമവും ഔഷധഗുണവും അടങ്ങിയ ചാര്‍ട്ടുകളുടെ പ്രദര്‍ശനവും കുട്ടികളില്‍ കൗതുകമുണ്ടാക്കി. അപൂര്‍വ്വ ഇനങ്ങളായ അകില്‍, പ്ലാശ്, അലക്ക്‌ചേര്‍, താണി, നീര്‍മരുത്, യൂതാലി, രാമച്ചം, പുഷ്‌കരമൂലം തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. പോളി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എ.ടി. സണ്ണി, പി.ടി.എ. പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പി., കൃഷി ഓഫീസര്‍ ജെഷി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എം.എ. റീജ, ഷൈലറാണി എം.എം., ഇ.സി. മേഴ്‌സി തുടങ്ങിയ അധ്യാപികമാര്‍ നേതൃത്വം നല്‍കി