ആയാപറമ്പ് സ്കൂളില്‍ "വീട്ടിലൊരു പച്ചക്കറിത്തോട്ടം' പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 2nd September 2013



ആയാപറമ്പ്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം "മാതൃഭൂമി' സീഡ് ക്ലബ്, ചെറുതന കൃഷിഭവന്‍ എന്നിവ ചേര്‍ന്ന് വീട്ടിലൊരു പച്ചക്കറിത്തോട്ടം പരിപാടി തുടങ്ങി.
ചെറുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ചന്ദ്രന്‍ വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
എന്‍.എസ്.എസ്. ലീഡര്‍മാരായ മുകേഷ്കുമാര്‍, കീര്‍ത്തി എന്നിവര്‍ പച്ചക്കറി വിത്തുകള്‍ ഏറ്റുവാങ്ങി.
പി.ടി.എ. പ്രസിഡന്റ് പി. രാജശേഖരന്‍, എക്‌സിക്യൂട്ടീവ് അംഗവും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ രാധാകൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.