കണ്ണൂര്‍: കടുത്ത വൃക്കരോഗംമൂലം പഠനം നിര്‍ത്തേണ്ടിവന്ന ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി തയ്യില്‍ സ്വദേശി ചന്ദനയുടെ ചികിത്സയ്ക്കായി സഹപാഠികള്‍ കൈകോര്‍ത്തപ്പോള്‍ സമാഹരിച്ചത് അരലക്ഷം രൂപ. സ്വന്തം കൂട്ടുകാരിയെ സഹായിക്കാനായി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു തുക സമാഹരണം.
ചന്ദനയുടെ മാതാപിതാക്കള്‍ മത്സ്യത്തൊഴിലാകളാണ്. ചികിത്സയുടെ ഭാരിച്ച ചെലവ് ഇവര്‍ക്ക് താങ്ങാവുന്നതല്ല.
ഒരുമാസം ഇരുപത്തിരണ്ടായിരത്തോളം രൂപ മരുന്നുകള്‍ക്കും ഡയാലിസിസ്സിനുമായി ചെലവ് വരുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പിരിച്ചെടുത്ത അമ്പതിനായിരം രൂപ പ്രഥാമാധ്യാപിക കെ.എം.സാബിറയും സഹാധ്യാപകരും ചേര്‍ന്ന് ചന്ദനയെ ഏല്പിച്ചു.
മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ യു.എന്‍.സത്യചന്ദ്രന്‍, പി.വിജയന്‍, സി.സി.സക്കീര്‍, വി.കെ.അനീഷ്, ടി.പി.ത്വാഹ എന്നിവരും പങ്കെടുത്തു.