പാനൂര്‍: കൈവേലിക്കല്‍ എം.ഇ.എസ്. പബ്ലിക് സ്കൂളില്‍ 1200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പച്ചക്കറിവിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്ത് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. കൃഷിവകുപ്പുമായി സഹകരിച്ചാണ് പച്ചക്കറി വികസനപദ്ധതി നടപ്പാക്കുന്നത്. കുന്നോത്തുപറമ്പ്ഗ്രാമപ്പഞ്ചായത്തംഗം വി.പി.ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സാജന് സുദേവന് അധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ സുമേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡി.ദിലീന, കെ.മുഹമ്മദ് ഹിഷാം എന്നിവര്‍ സംസാരിച്ചു.