ചെര്‍ക്കള:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സീഡ് വിദ്യാര്‍ഥികളുടെ കാരുണ്യനിധി. മാര്‍തോമ ബധിര വിദ്യാലയത്തില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നിധി സമാഹരണം തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് തുക കൈമാറാനാണ് പദ്ധതിയെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ബിന്ദു പറഞ്ഞു. ഭക്ഷണം, ഉപകരണങ്ങള്‍ തുടങ്ങിയവക്ക് പണം കണ്ടെത്താനാണ് ശ്രമം. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമെല്ലാം സഹായത്തിനായുണ്ട്. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. വൈ.അലക്സ് ആദ്യ സംഭാവന നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു.