ആമ്പല്ലൂര്‍ യു.പി. സ്‌കൂളില്‍
ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കം കുറിച്ചു.
ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ലവ് പ്ലാസ്റ്റിക് പ്രോജക്ടിന്റെ ചാക്കുകള്‍ കുട്ടികള്‍ക്ക് കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് കെ.സി. ഫ്രാന്‍സിസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫിന്‍സി സ്വാഗത പ്രസംഗം നടത്തി.
ലവ് പ്ലാസ്റ്റിക് പ്രോജക്ടിനെപ്പറ്റി മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. വിനോദ് വിശദീകരിച്ചു.
സ്‌കൂളിലെ സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ജീവല്‍ശ്രീ പി. പിള്ള നന്ദി പറഞ്ഞു.