നമുക്കൊരു അടുക്കളത്തോട്ടം; മണ്ണിന്റെ മണമറിഞ്ഞ് വിദ്യാര്‍ഥികള്‍

Posted By : tcradmin On 30th August 2013


പുന്നയൂര്‍ക്കുളം:കാര്‍ഷിക സംസ്‌കാരത്തിന്റെ നന്മ കാത്തുസൂക്ഷിക്കുവാന്‍ വിദ്യാര്‍ഥികളുടെ യത്‌നം. അണ്ടത്തോട് തഖ്‌വ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പച്ചക്കറി കൃഷിയില്‍ വ്യാപൃതരാകുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള അരയേക്കര്‍ ഭൂമിയില്‍ വിവിധയിനം പച്ചക്കറിവിത്തുകള്‍ ഇവര്‍ പാകിക്കഴിഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി. എല്ലാ വിദ്യാര്‍ഥികളും അവരവരുടെ വീടുകളോട് ചേര്‍ന്നും കൃഷിചെയ്യും. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കൊറ്റുതൊടി നിര്‍വഹിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.