മാവേലിക്കര: ചെറുകോല്‍ ഗവ.മോഡല്‍ യു.പി.സ്കൂളില്‍ നടന്ന വായന വാരാചരണ സമാപനം സാഹിത്യകാരന്‍ ശിവരാമന്‍ ചെറിയനാട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ലീന അധ്യക്ഷയായി. പരിസ്ഥിതി പ്രവര്‍ത്തകരുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന റേച്ചല്‍ കാഴ്‌സന്റെ "നിശ്ശബ്ദ വസന്തം' എന്ന ഗ്രന്ഥം പി.ടി.എ.പ്രസിഡന്റ് മഹേഷ്കുമാര്‍ സ്കൂളിന് സമ്മാനിച്ചു. വിദ്യാര്‍ഥികള്‍ രചിച്ച കൈയെഴുത്തു മാസിക ചടങ്ങില്‍ പ്രകാശനം ചെയ്തു. അധ്യാപകരായ ടി.എസ്.വത്സലകുമാരി, കെ.എസ്.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളായ ഗ്രീഷ്മ, സ്‌നേഹ തോമസ്, ഹന്ന ജഗരാജ്, അമ്പിളി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.