പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മിക്കണമെന്ന് സീഡ് അംഗങ്ങളുടെ നിവേദനം

Posted By : Seed SPOC, Alappuzha On 29th August 2013


ആലപ്പുഴ: റോഡ് നിര്‍മാണത്തിന് സംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മാതൃഭൂമി സീഡ് അംഗങ്ങളുടെ നിവേദനം. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് അംഗങ്ങളാണ് നിവേദനം നല്‍കിയത്. സ്കൂളിലെ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നിവേദനം നല്‍കിയത്.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിഷയം ഗൗരവമേറിയതാണെന്നും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഈ രീതിയില്‍ റോഡുകള്‍ ചെയ്യാന്‍ പദ്ധതിയുണ്ട്. അടുത്ത തവണ ആലപ്പുഴയെ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.
മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളായ അസീസ്, നീരു മുഹമ്മദ് ഷാഫി, ഇജാസ് അമീര്‍, അജിത, അസ്‌ന എന്നിവരാണ് നിവേദനം കൈമാറിയത്. സ്കൂള്‍ മാനേജര്‍ എ.എം.നസീര്‍, ഹെഡ്മാസ്റ്റര്‍ അഷറഫ് കുഞ്ഞാശാന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സീന എന്നിവരും സന്നിഹിതരായിരുന്നു.