ചങ്ങരം: പ്രകൃതിയുടെ ഉറ്റ മിത്രങ്ങളായ കണ്ടല്‍ ചെടികളെ അടുത്തറിഞ്ഞ് കുരുന്നുകള്‍ പരിസ്ഥിതിയുമായി ചങ്ങാത്തം കൂടി. കായലുകള്‍ക്കും പൊതുതോടുകള്‍ക്കും അരികില്‍ വിവിധയിനം കണ്ടല്‍ ചെടികള്‍ നട്ട് അവര്‍ പൊതുസമൂഹത്തിന് വലിയ സന്ദേശവും നല്കി. ചങ്ങരം ഗവ. എല്‍.പി, യു.പി. സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ജൈവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍, തേവര എസ്.എച്ച്. കോളജിലെ മുതിര്‍ന്ന അധ്യാപകനായ സി.എം. ജോയി എന്നിവര്‍ കണ്ടല്‍ ചെടികളുടെ പ്രയോജനത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ക്ലാസ്സെടുത്തു. വിവിധയിനം കണ്ടല്‍ ചെടികളുടെ പ്രദര്‍ശനവും നടത്തി. ഇതിനുശേഷമായിരുന്നു പലയിടങ്ങളില്‍നിന്നായി ശേഖരിച്ച കണ്ടല്‍ ചെടികളും വിത്തുകളും ചേരുങ്കല്‍ കായലോരത്തും മറ്റും നട്ടത്.
കണ്ടല്‍ ചെടികളുടെ നടീല്‍ ഉദ്ഘാടനം കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മധു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എസ്.രമേശന്‍, അധ്യാപകന്‍ രാമപ്രസാദ്, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ ബി.ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.