ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് സീഡ് സെമിനാര്‍

Posted By : klmadmin On 28th August 2013


 അഷ്ടമുടി: ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്തി. എല്ലാവിധ ഔഷധസസ്യങ്ങളും വളര്‍ത്തുന്ന അഷ്ടമുടി സരോവരം ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിലാണ് അഷ്ടമുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്തിയത്. സ്‌കൂള്‍ പ്രഥമാധ്യാപിക സുശീലാമ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. കെ. പ്രകാശ് ക്ലാസ്സെടുത്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സലിം, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡാളി ടീച്ചര്‍, ശോഭ, മാതൃഭൂമി ലേഖകന്‍ അഷ്ടമുടി രവികുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
സരോവരത്തില്‍വളര്‍ത്തുന്ന എല്ലാ ഔഷധ സസ്യങ്ങളെയും മരങ്ങളെയും ഉടമ ഡോ. മുരളീധരന്‍, ഡോ. കിരണ്‍ എന്നിവര്‍ സീഡ് പ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തി വിശദീകരിച്ചു.
പരമ്പരാഗത കൃഷി രീതിക്കുവേണ്ടിയുള്ള കലപ്പയും നുകവും മറ്റും സൂക്ഷിച്ചിരിക്കുന്നത് കുട്ടികള്‍ കൗതുകത്തോടെ കണ്ടു മനസ്സിലാക്കി.