എഴുകോണ്‍:പ്രകൃതിപാഠങ്ങളുടെ ഉള്ളറകള്‍തേടി ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ നടത്തിയ വനയാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി.
ശെന്തുരുണി വനമേഖലയിലാണ് രണ്ടുദിവസത്തെ നേച്ചര്‍ ക്യാമ്പ് നടത്തിയത്. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനും വരുംതലമുറയ്ക്ക് നാം ജീവിക്കുന്ന പ്രകൃതിയെ കൈമാറാനും വനവത്കരണം, ജലസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിക്കാന്‍ ക്യാമ്പിനായി. വന്യമൃഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പറ്റി മനസ്സിലാക്കാനും അപൂര്‍വയിനം വൃക്ഷങ്ങളെയും ഔഷധസസ്യങ്ങളെയും പറ്റി അറിവ് പകരാനും ക്യാമ്പിനായി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.അമ്പിളി, അധ്യാപകരായ സജി ജോര്‍ജ്ജ്, കെ.മോനച്ചന്‍, എന്‍.ആരതി, എസ്.ശക്തി, രത്‌നപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ ബോധവത്കരണ ക്ലാസ്സും നടത്തി.
പ്രിന്‍സിപ്പല്‍ എല്‍.ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് ക്ലാസ് നയിച്ചു. കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ്, അധ്യാപകരായ പ്രസന്നകുമാര്‍, ജി.അമ്പിളി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.