വഴിമാറുന്ന വിവേകമാണ് പുതുയുഗത്തിന്റെ ഭീഷണി -വി.കെ. ശ്രീധരന്‍

Posted By : tcradmin On 28th August 2013


കാട്ടൂര്‍: വേഗത്തിന്റെ സംസ്‌കാരം മനുഷ്യന്റെ വിവേകത്തെ കാര്‍ന്നുതിന്നുന്ന പുത്തന്‍ പ്രവണതയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കമുള്ള കുഴപ്പങ്ങള്‍ക്ക് കാരണമെന്ന്പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.കെ. സജീവന്‍ അധ്യക്ഷതവഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിക്രമന്‍ പുരയാറ്റ്, ഫസ്റ്റ് അസിസ്റ്റന്റ് പി.എ. റഹ്മത്ത് ബീവി, സ്റ്റാഫ് സെക്രട്ടറി കെ.വി. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിസ്ഥിതി പ്രശേ്‌നാത്തരിക്ക് ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ആര്‍. ഷൈന, കോ-ഓര്‍ഡിനേറ്റര്‍ വിക്രമന്‍ പുരയാറ്റ്, യു.പി.എസ്.എ. ടി.ആര്‍. സഹിത, എച്ച്.എസ്.എ. സുധീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.