പ്രകൃതിയെ തൊട്ടറിഞ്ഞ് പങ്ങാരപ്പിള്ളി സ്‌കൂള്‍

Posted By : tcradmin On 28th August 2013


ചേലക്കര: വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിയെ തൊട്ടറിയാന്‍ പങ്ങാരപ്പിള്ളി സ്‌കൂളില്‍നിന്ന് വനയാത്ര നടത്തി. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് കളപ്പാറ, പൂളക്കുണ്ട് എന്ന സ്ഥലത്തേക്ക് വനയാത്ര നടത്തിയത്. 
    സ്‌കൂളില്‍നിന്ന് നാല് അധ്യാപകരും അറുപതോളം വിദ്യാര്‍ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പാറക്കെട്ടുകള്‍ക്കിടയിലൂടെ പെയ്തിറങ്ങുന്ന ചെറുവെള്ളച്ചാട്ടവും നിത്യഹരിത വനങ്ങളും വിദ്യാര്‍ഥികളുടെ വനയാത്രയ്ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിസംരക്ഷണത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ ക്ലാസും നടത്തി. അധ്യാപകരായ ഫാ. സേവി പുത്തിരി, ജെനില്‍ ജോണ്‍, സീന റാഫേല്‍, ശശികല, ലീഡര്‍ സിനാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.