എഴുകോണ്‍: ഔഷധസസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആയുര്‍വേദ ചികിത്സാരീതിയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനുമായി നെടുമണ്‍കാവ് ഗവ. യു.പി.സ്‌കൂളില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു. മാതൃഭൂമി സീഡും സംസ്‌കൃത ക്ലബ്ബും സംയുക്തമായാണ് സസ്യത്തോട്ടം നിര്‍മ്മിച്ചത്.
സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായുള്ള വിത്ത് കിറ്റുകളുടെ വിതരണം ഗ്രാമപ്പഞ്ചായത്തംഗം ടി.എസ്.ഓമനക്കുട്ടന്‍ നിര്‍വ്വഹിച്ചു.
കരീപ്ര പഞ്ചായത്തിലെ കര്‍ഷക അവാര്‍ഡ് നേടിയ ചന്ദ്രശേഖരപിള്ളയെ ചടങ്ങില്‍ ആദരിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ജോണ്‍സണ്‍, പ്രഥമാധ്യാപിക കെ.ജി.ബീന, വിദ്യാരംഗം കണ്‍വീനര്‍ അപ്പുക്കുട്ടന്‍ പിള്ള, ജി.സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
അമ്പതില്‍പ്പരം ഇനങ്ങളിലുള്ള നൂറോളം ഔഷധസസ്യങ്ങളാണ് തോട്ടത്തില്‍ നട്ടത്.