പറപ്പൂക്കര:ലോക നാട്ടറിവുദിനത്തോടനുബന്ധിച്ച് പറപ്പൂക്കര എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ ഔഷധസസ്യങ്ങള്‍ കണ്ടെത്തുവാന്‍ മണ്ണിലേക്കിറങ്ങി.
പ്രസിദ്ധ നാട്ടുചികിത്സാ വിദഗ്ധനും കൃഷിക്കാരനുമായ ജോസഫ് വടക്കേത്തലയും ഒപ്പമുണ്ടായിരുന്നു. മുക്കുറ്റി, കടലാടി, കറുക, കൊടുവേലി തുടങ്ങി 50 ഓളം ഔഷധസസസ്യങ്ങളെ പരിചയപ്പെട്ടുകൊണ്ടായിരുന്നു യാത്ര.
സാധാരണ സസ്യങ്ങളുടെ പേരുപോലും അറിയാത്ത ഇന്നത്തെ തലമുറയ്ക്ക് അവ പരിചയപ്പെടുത്തിക്കൊടുക്കലായിരുന്നു പ്രധാന ഉദ്ദേശ്യം. കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശാന്ത, എച്ച്എം എം.വി. ജയന്തി എന്നിവര്‍ നേതൃത്വം നല്‍കി.